08:25pm 06 September 2026
NEWS
യു. ഡി. എഫ്. ഒരു ടീമായി നേടിയ വിജയം - പ്രിയങ്ക ഗാന്ധി
23/06/2025  03:43 PM IST
ചെറുകര സണ്ണിലൂക്കോസ്
യു. ഡി. എഫ്. ഒരു ടീമായി നേടിയ വിജയം - പ്രിയങ്ക ഗാന്ധി

മുക്കം: ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി. സേവനതല്പരതയോടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യു.ഡി.എഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.  എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യു. ഡി. എഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിയിൽ വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img